വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയും കുറവന്‍കോണത്ത് അതിക്രമിച്ചുകയറിയ പ്രതിയും ഒന്നാണെന്ന് സ്ഥിരീകരണം

തിരുവനന്തപുരം :മ്യൂസിയം വളപ്പില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയ പ്രതിയും കുറവന്‍ കുളത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതിയും ഒന്നുതന്നെയാണെന്ന് സ്ഥിരീകരണം .

കുറവന്‍കോണം കേസില്‍ പിടിയിലായ സന്തോഷ് ആണ് തന്നെയും ആക്രമിച്ചതെന്ന് മ്യൂസിയം കേസിലെ പരാതിക്കാരിയായ വനിതാഡോക്ടര്‍ തിരിച്ചറിഞ്ഞു.
ബുധനാഴ്ച നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ആണ് ഡോക്ടര്‍ പ്രതിയെ തിരിച്ചറിഞ്ഞത് .

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് അറസ്റ്റിലായ സന്തോഷ് കുമാര്‍ .

കഴിഞ്ഞ ദിവസമാണ് കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 26ന് പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയ വനിതാഡോക്ടര്‍ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്

അന്ന് പുലര്‍ച്ചെ കുറവന്‍കോണത്തെ വീട്ടില്‍ ആണ് ഇയാള്‍ ആദ്യം എത്തിയത് ഇവിടെ അതിക്രമം കാണിച്ച ശേഷമാണ് മറ്റൊരു വീട്ടിലേക്ക് പോയതിനുശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിയ്ക്കാനുള്ള ശ്രമം നടത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത് .ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ നമ്പര്‍ കണ്ടെത്താന്‍ ആയതാണ് കേസില്‍ വഴിത്തിരിവായത്

അതെസമയം കരാര്‍ ജീവനക്കാരനായ സന്തോഷിനെ പുറത്താക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന് ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top