HIGHLIGHTS : The young man drowned with the mobile phone he had bought to be used
തിരൂരങ്ങാടി: കോള്‍ ചെയ്യാനെന്നും പറഞ്ഞ് ഫോണ്‍ വാങ്ങിയ ശേഷം ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങിയതായി പരാതി. ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ കിസാന്‍ കേന്ദ്രത്തില്‍ വെച്ചാണ് സംഭവം.
കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശി ജ്വല്‍ ശൈഖിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.30 ന് ഇയാളുടെ റൂമില്‍ എത്തിയ 20 വയസ്സ് തോന്നിക്കുന്ന പയ്യന്‍ ഫോണ്‍ ചെയ്യാന്‍ മൊബൈല്‍ ചോദിക്കുകയായിരുന്നു. ഫോണ്‍ ചെയ്യുന്നെന്ന വ്യാജേന പുറത്തിറങ്ങിയ ശേഷം യുവാവ് ഫോണുമായി ഓടി പോകുകയായിരുന്നു. യുവാവിന്റെ ദൃശ്യം സി സി ടി വിയില്‍ ഉണ്ട്. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു