Section

malabari-logo-mobile

ബിയ്യം കായല്‍ വള്ളം കളി  ;ആവേശത്തിലേക്ക് തുഴയെറിയാന്‍ ഇനി നാലു നാള്‍

HIGHLIGHTS : biyyam kayal vallamkali ;Four more days to paddle into excitement

പൊന്നാനി:മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന് ഇനി നാലു ദിവസം മാത്രം. ആഗസ്റ്റ് 30 ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന വള്ളംകളി മത്സരം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ഓണാഘോഷത്തിന്റെ ഭാഗമായി അവിട്ടം നാളിലാണ് ബിയ്യം കായല്‍ വള്ളംകളി നടക്കുന്നത് . കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായല്‍ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകള്‍. പന്ത്രണ്ട് മേജര്‍ വള്ളങ്ങളും പതിനേഴ് മൈനര്‍ വള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി തുഴച്ചില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ എട്ട് വരെയും, വൈകീട്ട് അഞ്ചു മണിക്ക് ശേഷവുമാണ് പരിശീലനം നടക്കുന്നത്.

ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൊന്നാനി താലൂക്കില്‍ ഓണാഘോഷ പരിപാടികള്‍ക്ക് ഞായറാഴ്ച (ആഗസ്റ്റ് 27) തുടക്കമാക്കും. വാരാഘോഷത്തിന്റെ ഭാഗമായി താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. ജില്ലാ ഭരണകൂടം,ഡി.ടി.പി.സി, പൊന്നാനി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,പ്രതിനിധികള്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ്.പരിപാടികള്‍ നടക്കുന്നത്.

sameeksha-malabarinews

ആഗസ്റ്റ് 27 ന് യാസ്‌പോ ക്ലബ്ബ് പൊറൂക്കരയുടെ നേതൃത്വത്തില്‍ എടപ്പാള്‍ ചുങ്കം – കുണ്ടു കടവ് എന്നിവിടങ്ങളില്‍ ക്രോസ് കണ്‍ട്രി മത്സരം നടക്കും. പുഴമ്പ്രം കൃഷ്ണ പിള്ള സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 27, 28 തീയ്യതികളിലായി ചെറുവായ്ക്കര ജി.യു.പി സ്‌കൂളില്‍ പൂക്കള മത്സരം, ഉറിയടി, വടംവലി തുടങ്ങി വിവിധ മത്സരങ്ങള്‍ നടക്കും. ആഗസ്റ്റ് 27, 28 തിയ്യതികളിലായി പോത്തനൂര്‍ പ്രിയദര്‍ശിനി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ക്വിസ് മത്സരം, പൂക്കള മത്സരം എന്നിവയും നടക്കും. 28 ന് ലയണ്‍സ് ക്ലബ്ബ്, ബ്ലൂ ബേര്‍ഡ്‌സ് ക്ലബ്ബ്, കര്‍മ്മ പൊന്നാനി, ചാര്‍ക്കോള്‍ ക്ലബ്ബ് എന്നിവരുടെ സംഘാടനത്തില്‍ പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ പൂക്കള മത്സരം, ചിത്രരചനാ മത്സരം (ജലച്ചായം) തിരുവാതിരകളി, ഓണപ്പാട്ട്, കവിതാ പാരായണം തുടങ്ങി നിരവധി മത്സരങ്ങള്‍ നടക്കും. ആഗസ്റ്റ് 29 ന് ബിയ്യം കായയിലെ പ്രദര്‍ശന നീന്തല്‍ പരിപാടി , ആലങ്കോട് പഞ്ചായത്തില്‍ ചിയ്യാനൂര്‍ മോഡണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നീന്തല്‍ മത്സരം, എടപ്പാള്‍ വിക്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നീന്തല്‍മത്സരം എന്നിവയും നടക്കും.

ഇത്തവണ വള്ളംകളി ആവേശം ബിയ്യം കായലിനൊപ്പം പൂകൈത കടവിലും അലയടിക്കും. പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ നടക്കുന്ന വള്ളംകളി സെപ്റ്റംബര്‍ രണ്ടിന് പൂകൈത കടവില്‍ നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!