HIGHLIGHTS : The young man doused the car with petrol and set it on fire after asking for the car keys and not giving them.
പ്രതീകാത്മക ചിത്രം
മലപ്പുറം:കാറിന്റെ താക്കോല്‍ ചോദിച്ചിട്ട് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കാര്‍ പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്. നീറ്റാണി സ്വദേശി തയ്യില്‍ ഡാനിഷ് മിന്‍ഹാജ് ആണ് അക്രമം നടത്തിയത്.
യുവാവ് പുറത്തേക്ക് പോകാനായി കാറിന്റെ താക്കോല്‍ പിതാവിനോട് ചോദിക്കുകയായിരുന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ പിതാവ് താക്കോല്‍ നല്‍കിയില്ല. ഇതോടെ പ്രകോപിതനായ യുവാവ് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതെതുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ ഡാനിഷിനെതിരെ കേസെടുത്തിട്ടുണ്ട്.ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.