HIGHLIGHTS : Tasty Chicken Kuruma
ആവശ്യമായ ചേരുവകള്‍:-
ചിക്കന്‍
വെളിച്ചെണ്ണ
സവാള അരിഞ്ഞത് – 3
കശുവണ്ടി – ഒരുപിടി
ബദാം – 10 എണ്ണം
കുരുമുളക് ചതച്ചത് – 1 ചെറിയ സ്പൂണ്‍
പെരുംജീരകം ചതച്ചത് – 1 ചെറിയ സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 വലിയ സ്പൂണ്‍
പച്ചമുളക് – 3
ഉപ്പ് – പാകത്തിന്
തക്കാളി – പകുതി
കട്ടത്തൈര് – 2 വലിയ സ്പൂണ്‍
തേങ്ങാപ്പാല്‍ – അരക്കപ്പ്
ഗരംമസാലപ്പൊടി – 1 ചെറിയ സ്പൂണ്‍
നെയ്യ് – 1 വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
ചിക്കന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. പാനില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് , കശുവണ്ടി , ബദാം എന്നിവ വഴറ്റി സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍ വാങ്ങി മയത്തില്‍ അരച്ചു വയ്ക്കുക. പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കുരുമുളക് പെരുംജീരകം ചതച്ചത് , കറിവേപ്പില എന്നിവ കൂടി വഴറ്റിയെടുക്കുക. സവാള പൊടിയായി അരിഞ്ഞത് ചേര്‍ത്തു വഴറ്റി പരുവമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് , ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം തക്കാളി ചേര്‍ത്തു വഴറ്റി ഉടയുമ്പോള്‍ തൈരു ചേര്‍ത്തിളക്കുക.
ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കി തേങ്ങാപ്പാല്‍ ഒഴിച്ചു മൂടി വച്ചു വേവിക്കുക. വെന്തു കുറുകി വരുമ്പോള്‍ അരച്ചു വച്ച മിശ്രിതം ചേര്‍ത്തിളക്കി ഗരംമസാലപ്പൊടി , നെയ്യ് എന്നിവ ചേര്‍ത്തു വാങ്ങാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു