HIGHLIGHTS : Menstrual cups were distributed to school students
പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെന്‍സ്ട്രല്‍ കപ്പ് വിതരണം നടത്തി. ഉദ്ഘാടനം സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
ചടങ്ങില്‍ ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നുസ താഹിര്‍, കൗണ്‍സിലര്‍മാരായ ഫൗസിയ സിറാജ്, റസാഖ് തലക്കലകത്ത്,
സ്‌കൂള്‍ എച്ച് എം ബെല്ല ടീച്ചര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വാസുദേവന്‍, ജയന്തി സിസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ് എന്നിവര്‍ സംസാരിച്ചു.