മലയോര ഹൈവേയിൽ പൂക്കോട്ടുംപാടം മുതൽ കാളികാവ് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 29 രാവിലെ ആറു മണിമുതൽ ശനിയാഴ്ച (ആഗസ്റ്റ് 31) വൈകുന്നേരം ആറുമണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കാളികാവ് ഭാഗത്തുനിന്നും നിലമ്പൂരിലേക്ക് പോവുന്ന വാഹനങ്ങൾ മമ്പാട്ടുമൂല -കൂരാട് – വാണിയമ്പലം- അഞ്ചാംമൈൽ വഴി നിലമ്പൂരിലേക്കും തിരിച്ചും പോകണമെന്ന് കെ.ആർ.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



