HIGHLIGHTS : The young man died of shock in Palathingal
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശിയായ യുവാവ് ഷോക്കേറ്റുമരിച്ചു.വിലയപീടിയേക്കല്‍ മൂസക്കുട്ടിയുടെ മകന്‍ റഹ്‌മാന്‍(49)ആണ് മരിച്ചത്.
ഇന്ന് ഉച്ചയ് വീട്ടില്‍വെച്ചാണ് അപകടം സംഭവിച്ചത്. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കബറടക്കം ചെവ്വാഴ്ച രാവിലെ ഒമ്പതിന് കൊട്ടന്തല ജുമാമസ്ജിദില്‍ നടക്കും.
പിതാവ് : പരേതനായ മൂസക്കുട്ടി. മാതാവ് : പാത്തുമ്മു. ഭാര്യ : ശബ്‌ന
മക്കള്‍ : മുഹമ്മദ് റിദില്‍, ഫാത്തിമ റുഷ്ദ, റിസ, റഹ്സിന്‍
സഹോദരങ്ങള്‍ : അബ്ദുല്‍നാസര്‍, അഷ്റഫ്, സുലൈഖ, ആയിഷ, ജുബൈരിയ, പരേതനായ മുഹമ്മദ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു