പൊറാട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

ഇടുക്കി:പൊറാട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ സ്വദേശിയായ ബാലാജി(34)ആണ് മരിച്ചത്. ലോറിയില്‍ ഇരുന്ന് പൊറാട്ട കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായരുന്നു.

കട്ടപ്പനയിലെയും പരിസരപ്രദേശങ്ങളിലെയും തോട്ടങ്ങളിലേക്ക് വളം എത്തിക്കുന്ന ലോറിയിലെ സഹായി ആയിരുന്നു ബാലാജി. വിവിധ ഇടങ്ങളില്‍ വളം ഇറക്കിയ ശേഷം താമസിക്കുന്ന ലോഡ്ജിലേക്ക് മടങ്ങുന്നതിന് മുന്നെ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി ലോറിയിലിരുന്ന് കഴിക്കുകയായിരുന്നു. ഇതിനിടെയാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top