തെങ്ങ് ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു

കടലുണ്ടി: തെങ്ങ് ദേഹത്തു വീണ് യുവാവ് മരണപ്പെട്ടു. മണ്ണൂര്‍ കൊടപ്പുറം തോട് മേപ്പാടത്ത് പരേതനായ കൊണ്ടേടന്‍ ഉണ്ണിയുടെ മകന്‍ സനോജ് (32) യാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുമൊത്ത് സംസാരിച്ചിരിക്കുമ്പോള്‍ പൊടുന്നനെ തേങ്ങ് ദേഹത്തു വീഴുകയായിരുന്നു. ഉടന്‍ തന്നെ മിംസ് ഹോസ്പിറ്റലിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുഹൃത്ത് രതിന്‍ പാലക്കാടന്‍ പരിക്കുകളോടെ ചികിത്സയിലാണ്. പുഷ്പയാണ് സനോജിന്റെ മാതാവ്. സഹോദരിമാര്‍ സബിത, മഞ്ജു.
സംസ്‌ക്കാരം നടത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top