മിസ് ടീന്‍ സൂപ്പര്‍ ഗ്ലോബല്‍; ചാലിയം സ്വദേശിനി ശിവാനി പ്രഭു ഒന്നാം റണ്ണര്‍ അപ്പ്

ചാലിയം: മിസ്സ് ടീന്‍ സൂപ്പര്‍ ഗ്ലോബല്‍ ടീനേജ് വിഭാഗത്തില്‍ ഒന്നാം റണ്ണര്‍ അപ്പ് ആയി കോഴിക്കോട് ചാലിയം സ്വദേശിനി ശിവാനി പ്രഭു. ഹൈദരാബാദില്‍ സമാപിച്ച ഇന്ത്യന്‍ ഫൈനലിസ്റ്റിലാണ് ശിവാനി പ്രഭു ഒന്നാം റണ്ണര്‍ അപ്പ് ആയത് .

ഈ വര്‍ഷം ഓഗസ്റ്റില്‍ തായ്ലന്‍ഡില്‍ നടക്കാനിരിക്കുന്ന ഇവന്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. സ്‌റ്റൈല്‍ ഐക്കണ്‍ സ്റ്റാര്‍ പദവിയും കരസ്ഥമാക്കി.

ചാലിയം പനേങ്ങല്‍ പ്രഭുവിന്റെയും റിന്‍സയുടേയും മകളാണ് ശിവാനി. മണ്ണൂര്‍ സി.എം. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top