Section

malabari-logo-mobile

സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കി ചുരുക്കി; രണ്ടുദിനം അവധിയുമാക്കി ചത്തീസ്ഖഡ്

HIGHLIGHTS : The working day of government employees was reduced to five days a week; Chhattisgarh takes two days off

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചു ദിവസം ആക്കി ചുരുക്കിയത് ഉൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളും ആയി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ജീവനക്കാരുടെ പ്രവർത്തി ദിനം ഇനി മുതൽ അഞ്ചുദിനവും രണ്ട് ദിവസം അവധിയുമാക്കി അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു.

പെൻഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാറിന് വിഹിതം പത്ത് ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർധിപ്പിക്കാനും തീരുമാനിച്ചു. കർഷകർക്ക് ആശ്വാസകരമായി ഖാരിഫ് സീസൺ മുതൽ പയറു വർഗ വിളകൾ താങ്ങുവില നിരക്കിൽ വാങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡൻഷ്യൽ ഏരിയകളിൽ നടത്തുന്ന ചെറുകിട വാണിജ്യ പ്രവർത്തനങ്ങൾക്ക് നിയമസാധുത നൽകുന്ന നിയമ നിർമ്മാണവും സർക്കാർ അവതരിപ്പിക്കും. സ്വകാര്യ ഭൂമിയിലെ എല്ലാ ക്രമരഹിതമായ നിർമ്മാണങ്ങളും പൊതുസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ക്രമപ്പെടുത്തും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു ഗതാഗതസൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഗതാഗതസൗകര്യം കേന്ദ്രങ്ങൾ തുറക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

sameeksha-malabarinews

ലേണിങ് ഡ്രൈവേഴ്സ് ലൈസൻസ് നൽകുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിക്കും എന്നും അദ്ദേഹം അറിയിച്ചു. സ്ത്രീസുരക്ഷയ്ക്ക് എല്ലാ ജില്ലകളിലും വനിതാ സുരക്ഷാ സെല്ലുകൾ സ്ഥാപിക്കും. ഛത്തീസ്ഗഡ് നിബിഡ വനങ്ങൾഉള്ള സംസ്ഥാനം ആയതിനാൽ ഭൂരിഭാഗം ആദിവാസികളുടേയും ഉപജീവനമാർഗ്ഗം വനങ്ങളെ ആശ്രയിച്ചാണ് അതിനാൽ വനവാസികൾക്കുള്ള നിയമങ്ങൾ ലളിതമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തൊഴിലാളി കുടുംബങ്ങളിലെ പെൺമക്കൾക്ക് മുഖ്യമന്ത്രിയുടെ ശാക്തീകരണ സഹായ പദ്ധതിയും ആരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!