സ്കൂട്ടർ യാത്രക്കിടെ പാന്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

ആലപ്പുഴ : സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്.

ചേർത്തല പോളിടെക്നിക്ൽ നിന്ന് പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ  മടങ്ങുമ്പോൾ  പാന്റിൻറെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീ പിടിക്കുകയായിരുന്നു.

കൈക്കും തുടയ്ക്കുമാണ് പരിക്കേറ്റത്. ഒരു വർഷമായി ഉപയോഗിച്ചുവന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് തീപിടിച്ചു പൊട്ടിത്തെറിച്ചതെന്ന് അമൽ രാജ് പറഞ്ഞു. പാന്റിന്റെ ഒരു ഭാഗം കത്തിനശിച്ചു.

Share news
error: Content is protected !!
Scroll to Top