പാലക്കാട്: ആയുധം മൂര്‍ച്ചകൂട്ടുന്നതിനിടെ ഗ്രൈന്‍ഡിങ് വീല്‍പ്പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം.ഷൊര്‍ണൂര്‍ സ്വദേശി മുനിയാണ്ടിയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് പാലക്കാട് പാനൂരില്‍ ഇരുമ്പ് ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ ആയുധം മൂര്‍ച്ച കൂട്ടുന്നതിനിടെ അപകടം സംഭവിച്ചത്. അപകടം നടന്നയുടനെ ശബ്ദംകേട്ട് ഓടിയെത്തിയവര്‍ ഇദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




