കോട്ടക്കലില്‍ ലീഗിന് തിരിച്ചടി;ഇടതുപിന്തുണയില്‍ ലീഗ് വിമത സ്ഥാനാര്‍ഥി ചെയര്‍പേഴ്‌സണ്‍

മലപ്പുറം: ലീഗിന് ഭൂരിപക്ഷമുള്ള കോട്ടക്കല്‍ നഗരസഭയില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥിയെ ചെയര്‍പേഴ്‌സണ്‍ ആയി തിരഞ്ഞെടുത്തു. എല്‍ഡിഎഫ് പിന്തുണച്ച ലീഗ് കൗണ്‍സിലര്‍ മുഹ്‌സിന പൂവന്‍മഠത്തിലിനെയാണ് പുതിയ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കുന്നത്. നഗരസഭാധ്യക്ഷയായിരുന്ന ലീഗിന്റെ ബുഷ്റ ഷബീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഡോ.ഹനീഷയെ 13 നെതിരെ 15 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുഹ്‌സിന പൂവന്‍മഠത്തിലിന്റെ വിജയം. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്ന് കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ രാജി വെച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top