സ്വന്തംലേഖകന്‍
തിരൂരങ്ങാടി :നവകേരള സദസ്സിന്റെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ രാപ്പകലില്ലാതെ കര്‍മ്മസജ്ജരായി തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥര്‍. നവംബര്‍ 28ന് വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലായി നടന്ന നവകേരള സദസ്സില്‍ കിട്ടിയ പരാതികളാണ് ഡാറ്റ എന്‍ട്രി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
വള്ളിക്കുന്നില്‍ നിന്ന് കിട്ടിയ പരാതികള്‍ 4778, തിരൂരങ്ങാടി 4317, വേങ്ങര 3967 എന്നിങ്ങനെ ആകെ 13062 പരാതികളാണ് തിരൂരങ്ങാടി താലൂക്കിന് കീഴില്‍ ലഭിച്ചത്. ഇവ 29 ന് രാവിലെ മുതല്‍ തന്നെ തിരുരങ്ങാടി തഹസില്‍ദാര്‍ പി ഒ സാദിഖ്, ഭൂരേഖ തഹസില്‍ദാര്‍ എന്‍ മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി ബി പ്രീതി, കെ പി ഗോവിന്ദന്‍കുട്ടി, പി കെ അജിത് കുമാര്‍, എഫ് ഷാഹിര്‍ക്കാന്‍ എന്നിവരുടെ നേതൃത്വത്തില്‍ താലൂക്കിലെയും, വില്ലേജിലെയും മുഴുവന്‍ ഉദ്യോഗസ്ഥരും, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയായിരുന്നു.
29, 30, 1, 2, 4 5 പ്രവര്‍ത്തി ദിവസങ്ങളിലും, അവധി ദിനമായ മൂന്നാം തീയതി ഞായറാഴ്ചയും താലൂക്കിലെയും വില്ലേജിലെ എല്ലാ ജീവനക്കാരും രാപ്പകല്‍ വ്യത്യാസമില്ലാതെ താലൂക്ക് ഓഫീസില്‍ വെച്ച് ഡാറ്റ എന്‍ട്രി ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു. ജില്ലയിലെ നിലവിലെ കണക്കുകള്‍ പ്രകാരം തിരൂരങ്ങാടിയിലാണ് ആദ്യമായി പൂര്‍ത്തീകരിച്ചതെന്നാണ് അറിയുന്നത്. പരാതികളിനി കലക്ട്രേറ്റില്‍ നിന്നും അതാത് ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് കൈമാറി പരിഹരിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




