
തിരുവല്ല: തിരുവല്ല റെയിവേ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടന്‍(32) ആണ് മരിച്ചത്. ശബരി എക്സ്പ്രസിന് അടിയില്‍പ്പെട്ടാണ് മരണം.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ബന്ധുവിനെ യാത്രയാക്കുന്നതിനായി അനു ട്രെയിനിനുള്ളില്‍ കയറിയിരുന്ന് തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങിയാണ് അപകടം.
നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അനുവിന്റെ വസ്ത്രം ട്രെയിനില്‍ കുടുങ്ങി കാല്‍തെന്നി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു.
ഭര്‍ത്താവ്: മിഥുന്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



