വള്ളിക്കുന്ന് സ്വദേശി ലിജിനയുടെ മരണം ഗാര്‍ഹീക പീഡനം മൂലമെന്ന് പരാതി;അന്വേഷണം ആവശ്യപ്പെട്ട് സഹോദരങ്ങള്‍

 

 

 

 

 

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കാനുണ്ടായ സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചാലിയം സ്വദേശിയായ 35 വയസ്സുള്ള ലിജിന അത്താണിക്കല്‍ നവജീവന്‍ സ്‌കൂളിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

ഗാര്‍ഹിക പീഡനം മൂലമാണ് ലിജിന ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് സഹോദരങ്ങള്‍ എസ് പിക്കും വനിത കമ്മീഷനും പരാതി നല്‍കി.

ലിജിനയുടെ ഭര്‍ത്താവ് ഷാലു, ഭര്‍തൃ മാതാവ്, ഭര്‍തൃപിതാവ് , സഹോദരി എന്നിവരില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top