ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

കുന്നംകുളം: നഗരസഭാ ഓഫീസിന് സമീപം ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു. തൃശൂര്‍ പൂങ്കുന്നം സ്വദേശി വിശ്വംബരന്റെ ഭാര്യ മുതുവീട്ടില്‍ ഗീത(48) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം. മകന്‍ വിനീഷ് ഓടിച്ച ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വിനീഷ് ഒരു ഭാഗത്തേക്ക് തെറിച്ചു വീണു. റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

 

Share news
error: Content is protected !!
Scroll to Top