മന്ത്രിയപ്പൂപ്പന്റെ വീട് കാണണമെന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സഫലമായി; മധുരം നല്‍കി സ്വീകരിച്ച് മന്ത്രി

മന്ത്രിയപ്പൂപ്പന്റെ വീട് കാണണമെന്നുള്ള മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി.എസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സഫലമായി. കുട്ടികള്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് സന്ദര്‍ശിച്ചു. റോസ്ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാട്ടി കുഞ്ഞുങ്ങള്‍ മന്ത്രിക്ക് കത്തയച്ചിരുന്നു. കുഞ്ഞുങ്ങളെ മധുരം നല്‍കിയാണ് മന്ത്രി സ്വീകരിച്ചത്.

മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി.എസിലെ നാലാം ക്ലാസിലെ 83 വിദ്യാര്‍ത്ഥികളാണ് മന്ത്രിക്ക് കത്തെഴുതിയത്. മന്ത്രി അപ്പൂപ്പന്‍ ഓണസമ്മാനമായി തന്ന കെട്ടിടത്തിലെ ക്ലാസ്മുറിയിലിരുന്നാണ് തങ്ങള്‍ കത്തെഴുതുന്നത് എന്ന ആമുഖത്തോടെയായിരുന്നു കുട്ടികളുടെ കത്ത്. പിന്നാലെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് കാണാന്‍ അവസരം ഒരുക്കുമോ എന്നൊരു ചോദ്യവും ഉന്നയിച്ചു. പിന്നെന്താ ഒരു ദിവസം ഇങ്ങോട്ട് വരൂ എന്ന് കുഞ്ഞുങ്ങളെ ക്ഷണിച്ചുകൊണ്ട് മന്ത്രി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. പിന്നാലെ തിയതിയും സമയവും സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ശേഷം ഇന്ന് കുട്ടികള്‍ വസതിയില്‍ എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സന്തോഷം മന്ത്രി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

മന്ത്രിയുടെ കുറിപ്പ്:-

മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി.എസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സഫലമായി. നാലാം ക്ലാസിലെ കുട്ടികള്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് സന്ദര്‍ശിച്ചു. റോസ്ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാട്ടി കുഞ്ഞുങ്ങള്‍ എനിക്ക് കത്തയച്ചിരുന്നു.
കുഞ്ഞുങ്ങളെ മധുരം നല്‍കി സ്വീകരിച്ചു.. മനം നിറഞ്ഞു..
സ്നേഹം കുഞ്ഞുങ്ങളെ

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top