HIGHLIGHTS : Applications invited for implementation of component projects of the Fish Village Project
പി.എം.എം.എസ്.വൈ സംയോജിത ആധുനിക മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി, താനൂർ മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഘടകപദ്ധതികൾ നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൊബൈൽ സീ ഫുഡ് കഫ്തീരിയ ഫുഡ് ട്രക്ക്, മൊബൈൽ ഫിഷ് പ്രോസസിംഗ് കിയോസ്‌ക്ക് ട്രക്ക്, കോൾഡ് സ്റ്റോറേജ് ഫെസിലിറ്റി (20 അടി റീഫർ കണ്ടയ്‌നർ മോഡൽ) താനൂർ, പൊന്നാനി ഹാർബറിൽ പ്രവർത്തിപ്പിക്കുന്നതിന് എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
താനൂർ മത്സ്യഭവൻ പരിധിയിലെ ചീരാൻകടപ്പുറം, ഒസ്സാൻകടപ്പുറം, എളാരൻകടപ്പുറം മത്സ്യഗ്രാമങ്ങളിലെ സ്ഥിര താമസക്കാരായവർക്കും പൊന്നാനി മത്സ്യഭവൻ പരിധിയിലെ തെക്കേകടവ്, മരക്കടവ്, മീൻതെരുവ്, മുക്കാടി മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരായവർക്കും മുൻഗണനയുണ്ട്.
അഞ്ച് മുതൽ 10 വരെ അംഗങ്ങൾ അടങ്ങിയ പുരുഷ-വനിത മത്സ്യത്തൊഴിലാളി സ്വയം സഹായ/സാഫ് ഗ്രൂപ്പുകളിൽ നിന്നുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ താനൂർ, പൊന്നാനി മത്സ്യഭവൻ ഓഫീസുകളിൽ മാർച്ച് പത്തിന് മുമ്പായി ലഭിക്കണം. ഫോൺ: 0494 2669105, 8891685674.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു