കാട്ടാനക്കുട്ടി ചരിഞ്ഞ നിലയിൽ

ഗൂഡല്ലൂർ : മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി റേഞ്ചിൽ കാട്ടാന ക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലാപ്പളയം വനഭാഗത്ത് ശനിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെയാണ് കൊമ്പനാനയുടെ ജഡം ശ്രദ്ധയിൽപ്പെട്ടത്.

മുതുമല വന്യ ജീവി കേന്ദ്രത്തിലെ വെറ്ററിനറി ഡോക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.

പ്രാഥമിക പരിശോധനയിൽ സ്വാഭാവിക മരണമാണെന്നാണ് സൂചനയെങ്കിലും മരണകാരണംസ്ഥിരീകരിക്കുന്നതിനായി ആന്തരികാവയവങ്ങൾ ലാബ് പരിശോധനയ്ക്ക് അയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top