Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പ് ഏപ്രില്‍ 20 ന്ആരംഭിക്കും

HIGHLIGHTS : The volleyball coaching camp will start on April 20 at Parappanangadi

പരപ്പനങ്ങാടി: പുതിയ തലമുറയുടെ വോളിബോള്‍ അഭിരുചി പ്രോഹല്‍സാഹിപ്പിക്കാനും അവരിലെ കായികക്ഷമത വര്‍ധിപ്പിച്ച് വോളിബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഒരു പതിറ്റാണ്ടിലേറെകാലമായി പ്രവര്‍ത്തിച്ചുവരുന്ന പരപ്പനങ്ങാടി ഡോട്‌സ് വോളി അക്കാദമി കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നതാണെന്ന് സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതിനകം ജില്ല സംസ്ഥാന അന്തര്‍ സംസ്ഥാന മത്സരങ്ങ ളില്‍ മാത്രമല്ല ദേശാന്തര വോളിബോള്‍ മത്സരങ്ങളിലും ജേതാക്കളെ സമ്മാനി ക്കാന്‍ ഡോട്‌സ് അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. ഏറെ സാമ്പത്തിക പ്രയാസങ്ങള്‍ സഹിച്ചും സ്‌പോര്‍ട്‌സ് പ്രേമികളില്‍ നിന്ന് സമാഹരിച്ചുമാണ് ഡോട്‌സ് അക്കാദമി അതിന്റെ പഠന കാലയ ളവുകളും നിരന്തര പരി ശീലനങ്ങളും പൂര്‍ത്തി യാക്കുന്നത്.ഡോട്‌സിന്റെ വോളിബോള്‍ പഠന പരിശീലന കരിക്കു ലത്തിന്റെ ഭാഗമായി പതിനഞ്ച് വയസിന് താഴെയുള്ളവര്‍ക്കാണ് പരിശീലനം.

sameeksha-malabarinews

പരപ്പനങ്ങാടി നഗര സഭ പരിധിയിലെ വിദ്യാലയ ങ്ങളില്‍ നിന്ന് തെര ഞ്ഞെടുക്കപ്പെട്ട നൂറു വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. എന്‍.ഐ.എസ് കോച്ച് അശ്വതിയും സുകുമാ രനുമാണ് കോച്ചിങിന് നേതൃത്വം നല്‍കുന്ന ത്.ക്യാമ്പിന്റെ മുന്നോടി യായി വിദ്യാര്‍ത്ഥികളി ല്‍ ആത്മവി ശ്വാസവും അര്‍പ്പണ ബോധവും പകരുന്ന തിനായി ഏപ്രില്‍ 17 ന് രാവിലെ 9 മണിക്ക് പുത്തരിക്കല്‍ വെച്ച് മോട്ടീവേഷന്‍ ക്ലാസ് നടത്തും.പ്രമുഖ മനശാ സ്ത്ര വിദഗ്ധ കെ.എം അശ്വതി ക്ലാസെടു ക്കും.പരപ്പനങ്ങാടി നഗരസഭ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറു വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഗുണഭോ ക്താക്കള്‍.

ഡോട്‌സ് വോളി അക്കാദമി ചെയര്‍മാന്‍ ടി.പി കുഞ്ഞി കോയനഹ, എം. ഉസ്മാന്‍, അസറുദ്ധീന്‍, സജില്‍ മാസ്റ്റര്‍, സാദ് എന്നിവര്‍ വാര്‍ത്ത സ മ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!