മാനവ സൗഹൃദ സദസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: എല്‍ ഡി എഫ് പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മാനവ സൗഹൃദ സദസ് സംഘടിപ്പിച്ചു.

പരപ്പനങ്ങാടി പീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന ചടങ്ങ് മുന്‍ മന്ത്രിയും എം എല്‍ എയുമായ കെടി ജലില്‍ ഉല്‍ഘാടനം ചെയ്തു. അജിത് കൊളാടി, ടി.പി.കുഞ്ഞാലന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. തുടിശ്ശേരി കാര്‍ത്തികേയന്‍ സ്വാഗതവും എം. സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top