പരപ്പനങ്ങാടി:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവാസി സംഘം നടത്തുന്ന രാപ്പകല്‍ സമര പ്രചാരണ വാഹന ജാഥക്ക് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കി. കേരള പ്രവാസി നിധിയിലേക്ക് കേന്ദ്രവിഹിതം അനുവദിക്കുക, തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുക, പ്രവാസി കാര്യവകുപ്പ് പുനഃസ്ഥാപിക്കുക, വിമാനനിരക്ക് ഏകീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളിലായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ പ്രചാരണാര്‍ഥം നടത്തുന്ന വാഹന പ്രചാരണ ജാഥക്കാണ് പരപ്പനങ്ങാടിയില്‍ ഉജ്ജ്വല സ്വീകരണം നല്‍കിയത്.
കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് ഹക്കീം മാറാത്ത അധ്യക്ഷതവഹിച്ചു. , ജില്ലാ സെക്രട്ടറി വി കെ റഹൂഫ് , ജില്ലാ ജോയിന്‍ സെക്രട്ടറി കെ ടി ഒ ശിഹാബ് ,ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




