ഗ്യാസ് സിലിണ്ടർ വിതരണം; 5 കിലോമീറ്ററിനുള്ളിൽ ഡെലിവറി ചാർജ് ഈടാക്കരുത്

മലപ്പുറം:പാചക വാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി ജില്ലാ കളക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ഗ്യാസ് ഏജൻസി ഷോറൂം പോയിന്റിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂര പരിധിയിൽ ഡെലിവറി ചാർജ് ഈടാക്കാതെ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഗ്യാസ് ഏജൻസി ഡീലർമാർക്ക് നിർദ്ദേശം നൽകി.

ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടാൽ കർശന നടപടി സ്വീകരിക്കും. ഉപഭോക്താക്കൾക്ക് തൂക്കം ബോധ്യപ്പെടാൻ വിതരണ വാഹനത്തിൽ അളവ് തൂക്ക മെഷീൻ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സിലിണ്ടർ ഇൻഷുറൻസ് തുക വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ഉന്നയിച്ച പരാതിയിൽ ഓയിൽ കമ്പനികളുടെ ഗോഡൗണുകളിലും വിതരണ ഓഫീസുകളിലും ഇൻഷുറൻസ് തുക ഈടാക്കുന്നതടക്കമുള്ള വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു.

ചടങ്ങിൽ പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ. ഐ.എ.എസ്, ജില്ലാ സപ്ലൈ ഓഫീസർ സജാദ്.എ, താലൂക്ക് സപ്ലൈ ഓഫീസർമാർ, ഓയിൽ കമ്പനി പ്രതിനിധികൾ, ഗ്യാസ് ഏജൻസി പ്രതിനിധികൾ, കൺസ്യൂമർ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top