ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വട്ടപ്പാറ വളവ് നിവരും

മലപ്പുറം: വാഹനാപകടങ്ങളുടെ പേരില്‍ അറിയപ്പെട്ട ഇടമാണ് വട്ടപ്പാറ വളവ്. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വളവ് നിവരും. കോഴിക്കോട്-തൃശൂര്‍ ദേശീയപാത 66ല്‍ വളാഞ്ചേരിയില്‍ 4.7 കിലോമീറ്ററിലാണ് പുതിയ ബൈപാസ് വരുന്നത്. ബൈപാസില്‍ രണ്ട് കിലോമീറ്റര്‍ നീളത്തില്‍ വയഡക്റ്റ് (കരയില്‍ നിര്‍മിക്കുന്ന പാലം) മേല്‍പ്പാലം നിര്‍മിച്ചാണ് വളവ് ഒഴിവാക്കുന്നത്.

വട്ടപ്പാറ വളവിന് മുകള്‍ഭാഗത്ത് ആരംഭിച്ച് കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയന്‍ പാലത്തിനുസമീപമാണ് ബൈപസാസ് അവസാനിക്കുക. വട്ടപ്പാറ പള്ളിക്കുസമീപത്തുനിന്ന് വലിയ വയഡക്റ്റാണ് താഴേക്ക് നിര്‍മിക്കുക. വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും.

വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും തൂണുകളിലാണ് ബൈപാസ് കടന്നുപോകുക. പരമാവധി ഇടങ്ങളില്‍ പ്രകൃതി സംരക്ഷിച്ചാണ് പാത നിര്‍മാണം. വളാഞ്ചേരിക്കുപുറമേ കോട്ടക്കലിലും ബൈപാസ് വരും. എടരിക്കോട് പാലച്ചിറയില്‍നിന്നാരംഭിച്ച് സ്വാഗതമാട് എത്തിച്ചേരും.
ജില്ലയില്‍ നിര്‍മിക്കുന്ന പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും മണ്ണുപരിശോധന അവസാനഘട്ടത്തിലാണ്.

Share news
error: Content is protected !!
Scroll to Top