ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികളടക്കം നാലുപേര്‍ മരിച്ചു. ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും നെസ് റോഡിലേക്ക് പോയ വാഹനങ്ങള്‍ ഒന്നിനു പിന്നില്‍ മറ്റൊന്ന് എന്ന വിധത്തില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഗണര്‍ യാത്രക്കാരായിരുന്ന നാലുപേര്‍ തല്‍ക്ഷണം മരിച്ചു.
കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദേശി ശില്‍പ കെ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും മലയാളികളാണെന്ന സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല, ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വാഗണറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇതോടെ വാഗണര്‍ മുന്നിലുണ്ടായിരുന്ന സ്‌കോര്‍പിയോയില്‍ ഇടിച്ചു. ഇതില്‍ ആഘാതത്തില്‍ സ്‌കോര്‍പിയോ തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ട് കാറുകളും തകര്‍ന്നു. ഇതാണ് വാഗണറിലെ യാത്രക്കാരുടെ മരണത്തില്‍ കലാശിച്ചത്.




