രാജകുമാരി: ഇടുക്കി ശാന്തന്‍പാറയില്‍ അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയെന്ന് പോലീസ് വ്യക്തമാക്കി. അമ്മയെ നാളെ കോടതിയില്‍ ഹാജരാക്കും.
രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി അബിനേഷിനാണ് പൊള്ളലേറ്റത്. വീടിനു പുറത്തേക്ക് ഓടിക്കളിക്കാതിരിക്കാന്‍ കുട്ടിയുടെ കാല്‍വെള്ളയിലും ദേഹത്തും പൊള്ളലേല്‍പിച്ച് അമ്മയുടെ ക്രൂരത. ഇചതു കാല്‍പാദത്തിലും ഇടുപ്പിലും പൊള്ളലേറ്റ ഭാഗത്ത് പഴുപ്പ് ബാധിച്ചതിനാല്‍ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരുക്ക് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മ ഭുവനക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ശാന്തമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും ചികിത്സച്ചെലവു വഹിക്കാന്‍ തയാറാണെന്നും ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ട്ക്ഷന്‍ ഓഫിസര് എം.ജി. ഗീത പറഞ്ഞു.




