പരപ്പനങ്ങാടി ചിറമംഗലം കുരിക്കള്‍ റോഡിന് സമീപം താനൂര്‍ റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ മറിഞ്ഞു.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ട കുരിക്കള്‍ റോഡ് സ്വദേശി അബ്ബാസിന്റെ കാറിലാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചത്.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് പ്രാഥമിക വിവരം .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




