നവീകരിച്ച താനാളൂർ – പുത്തനത്താണി റോഡ് നാടിന് സമർപ്പിച്ചു

ബി.എം ആൻ്റ് ബി.സി ചെയ്ത് നവീകരിച്ച താനാളൂർ – പുത്തനത്താണി റോഡ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നവീകരണം പൂർത്തീകരിച്ചത്. പൊന്മുണ്ടം, ചെറിയമുണ്ടം, വളവന്നൂർ, കൽപ്പകഞ്ചേരി, ആതവനാട് എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുകയും ദേശീയപാതയുമായി പുത്തനത്താണി ജങ്ഷനിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന പാതയാണിത്.
പുത്തനത്താണിയിൽ നാട മുറിച്ച ശേഷം തിരൂരിൽ നടന്ന ആർ.ഒ.ബി അപ്രോച്ച് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top