കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം

തിരൂരങ്ങാടി:കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി സര്‍വീസ് റോഡ് ജംഗ്ഷനില്‍ ഉണ്ടാക്കിയ ഡിവൈഡര്‍ ബ്യൂട്ടിഫിക്കേഷന്‍ അശാസ്ത്രീയത പരിഹരിക്കണമെന്നാവ ശ്യപ്പെട്ട് കെ.പി, എ മജീദ് എംഎല്‍എ ,നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി എന്നിവര്‍ ദേശീയപാത അതോറിറ്റിക്ക് നിവേദനം നല്‍കി. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെ ബുദ്ധിമുട്ടാവുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്ന്
ഇത് സംബന്ധിച്ച് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ
ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, സി പി ഹബീബബഷീര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.

പ്രവൃത്തി പരിശോധിക്കുവാന്‍ കൈമാറും എന്ന് അറിയിച്ചിരുന്നു എന്നാല്‍ തുടര്‍ നിര്‍മാണ രീതി അറിയിക്കാതെയാണ് ഡിവൈഡര്‍ നിര്‍മിച്ചത്. ഇത് യാത്രക്കാരിലും നാട്ടുകാരിലും പ്രതിഷേധതത്തിന് ഇടയാക്കുകയും നാട്ടുകാര്‍ പ്രവൃത്തി തടയുകയും ചെയ്തിരുന്നു.

ഡിവൈഡര്‍ നിര്‍മ്മാണമൂലം ഗതാഗത സ്തംഭനം പതിവായിരിക്കുകയാണ് ഇവിടെ. കൂടാതെ ആംബുലന്‍സ് ഉള്‍പ്പെടെ അത്യാവശ്യ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ഏറെ പ്രയാസവും അനുഭവപ്പെടുന്നുണ്ട്. ഡിവൈഡര്‍ മൂലം കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ അലക്ഷ്യമായി നിര്‍ത്തുന്നതിനെ തുടര്‍ന്ന് റോഡ് മുറിച്ച് കടക്കുവാന്‍ കാല്‍നടക്കാരും ഏറെ പ്രയാസപ്പെടുകയാണ്. വിശാലമായ ജംഗ്ഷനില്‍ വലിയ അളവില്‍ വിശാലമാക്കി ഡിവൈഡര്‍ നിര്‍മിച്ചത് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. അതുകൊണ്ടുതന്നെ വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ സൗകര്യം ഒരുക്കി കൊടുക്കുന്നതിന് ഡിവൈഡര്‍ ചുരുക്കി പണിത് നിലവിലെ ഡിവൈഡര്‍ പൊളിച്ചുമാറ്റി ഗതാഗത സ്തംഭനം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top