സി.വി. അരവിന്ദ് മാസ്റ്റര്‍ക്ക് സ്‌കൗട് ഗൈഡ് മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ്

പരപ്പനങ്ങാടി : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവര്‍ക്ക് നല്‍കുന്ന മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് സി.വി.അരവിന്ദ് അര്‍ഹനായി.

തിരുവനന്തപുരം ശിക്ഷക്ക് സദനില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാ വിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഐ.എ.എസില്‍ നിന്നും ഏറ്റുവാങ്ങി. ഇരുപത്തി അഞ്ച് വര്‍ഷത്തിലേറെയായി സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിന്റെ വിവിധ തലങ്ങളില്‍ പ്രവത്തിച്ചതിന്റെ അംഗീകാരമായിട്ടാണ് ഈ അവാര്‍ഡ് അദേഹത്തിന് ലഭിച്ചിരിക്കുന്നത്.

പരപ്പനങ്ങാടി ഉള്ളണംഎ.എം.യു.പി. സ്‌കൂളില്‍ സ്‌കൗട്ട് അധ്യാപകനായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ആറുവര്‍ഷം പരപ്പനങ്ങാടി സബ് ജില്ലാ സെക്രട്ടറി, തിരൂരങ്ങാടി വിദ്യാഭ്യാ ജില്ല പ്രഥമ ജില്ല സെകട്ടറിയായി ഏഴു വര്‍ഷവും പ്രവര്‍ത്തിച്ചു. അധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ച ശേഷവും നിലവില്‍ ജില്ലാ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് റോവര്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികാണ് അരവിന്ദന്‍ മാസ്റ്റര്‍.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top