ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കണം;സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രം

HIGHLIGHTS : The Union Health Ministry has assured that everything possible will be done to ensure the safety of doctors

ദില്ലി: ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ കാര്യങ്ങള്‍ നടത്തുമെന്ന് ഉറപ്പുല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം.കൂടാതെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉരപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് തിരികെ ജോലിക്ക് കയറാന്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥച്ചു.

sameeksha-malabarinews

ആരോഗ്യപ്രവര്‍ത്തകരുമായും വിവിധ സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കുന്നു പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 24 മണിക്കൂര്‍ സമരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ആരോഗ്യമേഖലയിലുള്ളവര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സമിതിക്ക് മുന്‍പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്ന് രാവിലെ ആറുമണിക്ക് ആരംഭിച്ച സമരം നാളെ രാവിലെ ആറുമണിവരെ തുടരും. സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐഎംഎ പ്രതിഷേധം. ഡോക്ടറുടെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം, ആശുപത്രികള്‍ പ്രത്യേക സുരക്ഷിത മേഖലയാക്കണം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തണം എന്നിവയാണ് സംഘടന ആവശ്യപ്പെടുന്നത്. അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും ആവശ്യ സേവനങ്ങളും മുടങ്ങിയിട്ടില്ല.

കെജിഎംഒഎ, കെജിഎംസിടിഎ, എംപിജെഡിഎ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്താണ് പ്രതിഷേധിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!