കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കോഴ്‌സുകളുടെ തുല്യതയും അംഗീകാരവും യു.ജി.സി. ഉത്തരവ് കാലിക്കറ്റില്‍ നടപ്പാക്കും

HIGHLIGHTS : Calicut University News; Equivalence and recognition of courses by UGC. The order will be implemented in Calicut

കോഴ്‌സുകളുടെ തുല്യതയും അംഗീകാരവും യു.ജി.സി. ഉത്തരവ് കാലിക്കറ്റില്‍ നടപ്പാക്കും

യു.ജി.സി. അംഗീകൃത സര്‍വകലാശാലകളിലെ കോഴ്‌സുകളുടെ തുല്യതയും അംഗീകാരവും (ഇക്വലന്‍സി, റക്കഗ്നീഷന്‍) സംബന്ധിച്ച് യു.ജി.സിയുടെ 2020-ലെ ഉത്തരവ് നടപ്പാക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തീരുമാനം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശപ്രകാരമാണ് തീരുമാനം. യു.ജി.സി. അംഗീകൃത സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ക്കെല്ലാം ഇത് ബാധകമാകും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് അംഗീകരിച്ച വിദേശ സര്‍വകലാശാലകള്‍, വിവിധ പഠനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെ ഉന്നതാധികാര സമിതികളുടെ അംഗീകാരമുള്ള കോഴ്‌സുകള്‍ എന്നിവയ്ക്കും എളുപ്പത്തില്‍ തുല്യത ലഭിക്കും. ജോലി, ഉന്നതപഠനം എന്നീ ആവശ്യങ്ങള്‍ക്കെല്ലാം തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിരവധി അപേക്ഷകളാണാണ് ദിവസവും സര്‍വകലാശാലയിലെത്തുന്നത്. പുതിയ നിയമം നടപ്പാകുന്നതോടെ നടപടിക്രമങ്ങള്‍ ലളിതമാകും. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങ് കോഴ്‌സുകള്‍ക്കും റഗുലര്‍ കോഴ്‌സുകള്‍ക്കും തുല്യതയുണ്ടാകും. പുതുക്കിയ നിയമത്തില്‍ ഉള്‍പ്പെടാത്ത കോഴ്‌സുകള്‍ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ തുടരും. വിദേശ വിദ്യാർഥികൾക്ക് പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ പേരിൽ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനും യോഗം അനുമതി നൽകി. നാലുവര്‍ഷ ബിരുദ പ്രോഗ്രാം, പഠനവകുപ്പുകളിലെ പി.ജിയുമായി ബന്ധപ്പെട്ട സി.സി.എസ്.എസ്., ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ തുടങ്ങിയവയുടെ പാഠ്യപദ്ധതികളും അംഗീകരിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനായി.

sameeksha-malabarinews

ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി: സ്പോട്ട് അഡ്മിഷൻ

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാഥികള്‍ക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ താമസിച്ചു പഠിക്കാവുന്ന എം.എ. സോഷ്യോളജി കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 22-ന് നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്.എസ്.എല്‍.സി., പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, പി.ജി. ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട്, കമ്മ്യുണിറ്റി, ഇന്‍കം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഇക്വലവന്‍സി സര്‍ട്ടിഫിക്കറ്റ് ( ആവശ്യമാണെങ്കില്‍ ), ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം രാവിലെ 11 മണിക്ക് ഐ.ടി.എസ്.ആര്‍. കാര്യാലയത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ : 9645598986, 6282064516.

ജോൺ മത്തായി സെന്ററിൽ എം.സി.എ. / ബി.സി.എ. സീറ്റൊഴിവ് 

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ.   ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സർവകലാശാലാ എം.സി.എ. പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 22-ന് മുൻപായി സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. തുടർന്നും ഒഴിവുള്ള സീറ്റിലേക്ക് പ്രവേശന പരീക്ഷ എഴുതാത്തവർക്കായി സർവകലാശാലാ വെബ്‌സൈറ്റ് വഴി ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. കോഴ്‌സിന് മുസ്ലിം, എസ്.ടി., ഇ.ഡബ്ല്യൂ.എസ്. എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.

പേരാമ്പ്ര റീജ്യണൽ സെന്ററിൽ സീറ്റൊഴിവ്

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെന്ററിൽ എം.സി.എ. / ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലെ ജനറൽ / സംവരണ സീറ്റുകളിലും എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലും സീറ്റൊഴിവുണ്ട്. എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിൽ ഒഴിവുള്ള മുസ്ലിം / ഇ.ഡബ്ല്യൂ.എസ്. / എസ്.സി. / എസ്.ടി. സീറ്റുകളിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പ്രവേശനം ലഭിക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19-ന് സെന്ററിൽ നേരിട്ട് ഹാജരാവുന്നവർക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം ലഭിക്കും. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽ പ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961039127 (ബി.സി.എ. / എം.സി.എ.),  8594039556 (എം.എസ്.ഡബ്ല്യൂ.),0496 2991119.

കോൺടാക്ട് ക്ലാസ് മാറ്റി

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് ആഗസ്റ്റ് 21, 22 തീയതികളിൽ നടത്താനിരുന്ന എം.എ.എം.ഒ. കോളേജ് മുക്കം, ഫാറൂഖ് കോളേജ്, ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട്, എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി, എം.ഇ.എസ്. പൊന്നാനി കോളേജ് എന്നീ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ അഞ്ചാം സെമസ്റ്റർ ബി.എ. പൊളിറ്റിക്കൽ സയൻസ് കോൺടാക്ട് ക്ലാസുകൾ മാറ്റിവച്ചു. മാറ്റിവച്ച ക്ലാസുകൾ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. മറ്റു സെന്ററുകളിലെ ക്ലാസുകൾ ഷെഡ്യൂൾ പ്രകാരം നടക്കുന്നതാണ്.

പരീക്ഷ മാറ്റി

സെപ്റ്റംബർ രണ്ടിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ (CUCSS 2019 പ്രവേശനം മുതൽ) എം.ബി.എ. ( ഫുൾ ടൈം & പാർട്ട് ടൈം ), എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ്, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പുനഃപരീക്ഷ സെപ്റ്റംബർ ഏഴിന് രാവിലെ 10-ന് നടക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി (2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 23 – ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യുണിക്കേഷൻ ( CBCSS – PG ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 22, 23 തീയതികളിൽ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS 2022 & 2021 പ്രവേശനം) എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ( ജനറൽ ), എം.എ. സാൻസ്ക്രിറ്റ് സാഹിത്യ ( സ്പെഷ്യൽ ) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ( CBCSS – PG ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (CBCSS) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (CBCSS – SDE 2020 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ മൂന്ന് വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!