പി യു ചിത്ര ഉള്‍പ്പെടെ 5 ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് അസി. സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം

HIGHLIGHTS : 5 Asian Games medal winners including PU Chitra appointed as Assistant Sports Organizer

ജക്കാര്‍ത്തയില്‍ നടന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി മെഡല്‍ നേടിയ അഞ്ച് മലയാളികള്‍ക്ക് അസി. സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം. പി യു ചിത്ര, മുഹമ്മദ് അനസ്, കുഞ്ഞ് മുഹമ്മദ്, വിസ്മയ വി കെ, നീന വി എന്നീ കായിക താരങ്ങള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കാന്‍ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കായിക കേരളത്തിന്റെ അഭിമാനമായി ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കിയ ഏക മലയാളി പി ആര്‍ ശ്രീജേഷിനുള്ള പ്രത്യേക അനുമോദനം ആഗസ്റ്റ് 24 ന് തിരുവനന്തപുരത്ത് വിപുലമായി നടക്കും. ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2000-2006 കാലഘട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീജേഷ് നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറാണ്. ഈ അനുമോദന ചടങ്ങില്‍വെച്ച് ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്കുള്ള നിയമന ഉത്തരവും കൈമാറും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!