കക്കാട് ചെനക്കല്‍ യാത്രാദുരിതം;പരിഹാര നിര്‍മാണം പ്രവൃത്തി തുടങ്ങി

തിരൂരങ്ങാടി:ദേശീയപാതയില്‍ കക്കാട് ചെനക്കല്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രദേശത്ത് അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമാവുന്നു, വാഹനങ്ങള്‍ക്ക് ആശ്വാസകരമായി കയറുവാന്‍ കഴിയുന്ന വിധം കുത്തനെയുള്ള കയറ്റം കുറക്കുന്ന പ്രവൃത്തി ദേശീയപാത അതോറിറ്റി ആരംഭിച്ചു. പ്രദേശവാസികളുടെ ഏറെ നാളായുള്ള ആവശ്യമാണിത്. എം. പി അബ്ദുസമദ് സമദാനി എം. പി, കെപിഎ മജീദ് എംഎല്‍എ,
നഗരസഭാ ചെയര്‍ കെ.പി മുഹമ്മദ് കുട്ടി ,വികസന കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഹബീബ ബഷീര്‍ എന്നിവരും പ്രദേശവാസികളും
ദേശീയപാത അതോറിറ്റിക്ക്
നിവേദനങ്ങള്‍ നല്‍കിയിരുന്നു. നഗരസഭയില്‍ പ്രമേയവും അവതരിപ്പിച്ചിരുന്നു.

പ്രവൃത്തിക്ക് വികസന കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഹബീബ ബഷീര്‍,കെ എന്‍ ആര്‍ സി പ്രൊജക്റ്റ് വിഭാഗം മേധാവികളായ ശേഷു, സുരേന്ദ്രന്‍, ജാഫര്‍ കൊയപ്പ, കെ ടി ഷാഹുല്‍ ഹമീദ്, അനീസ് കൂരിയാടന്‍, കെ. ഷംസു മാസ്റ്റര്‍, സി, പി മുസ്തഫ, കെ.നജീബ് ഇ.വി മജീദ്, പുഴമ്മല്‍ ആലി, ഇവി ഷൗഖത്ത്, ശുഹൈബ് കോടിയാട്ട്
കെ, ഗഫൂര്‍ .കെ, ടി റസാഖ് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top