കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; സർവകലാശാലയിൽ ചാന്ദ്രദിനാഘോഷം

സർവകലാശാലയിൽ ചാന്ദ്രദിനാഘോഷം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പ്, സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് ഓൺട്രിപ്രൂണർഷിപ്പ്, എം.എസ്. സ്വാമിനാഥൻ ചെയർ, ലുക്കാ സയൻസ് പോർട്ടൽ, യു.എൽ. സ്പേസ് ക്ലബ് എന്നിവ സംയുക്തമായി ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നു. 21-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ, എൻ.ഐ.ടി. കാലിക്കറ്റ്, വിവിധ സർവകലാശാലാ പഠനവകുപ്പ് എന്നിവിടങ്ങളിലെ അധ്യാപകർ തുടങ്ങിയവർ പ്രഭാഷണം നടത്തും. വിവിധ സ്കൂളുകളിൽ നിന്നായി 250 ഓളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

‘ഗ്രാജ്വേഷൻ സെറിമണി 2025’ അപേക്ഷകരുടെ ജില്ലാതല ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ച വർക്കുള്ള ‘ഗ്രാജ്വേഷൻ സെറിമണി 2025’ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29-ന് തുടങ്ങും. ചടങ്ങിന്  അപേക്ഷിച്ചവരിൽ നിന്ന് ന്യൂനതകൾ ഇല്ലാത്ത അപേക്ഷകൾ പരിഗണിച്ച് അർഹരായവരുടെ ലിസ്റ്റ് ജില്ലാ തലത്തിൽ തയ്യാറാക്കി സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ അതത് ദിവസം നൽകിയിരിക്കുന്ന സമയക്രമം പാലിച്ച് ഹാജരാകണം. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ചടങ്ങ് യഥാക്രം ജൂലൈ 29, 30 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. മറ്റു ജില്ലകളിലെ ബിരുദദാന ചടങ്ങ് നടക്കുന്ന തീയതി, കേന്ദ്രം എന്നിവ ക്രമത്തിൽ : വയനാട് – ആഗസ്റ്റ് 06 – എൻ.എം.എസ്.എം. ഗവ കോളേജ് കല്പറ്റ. പാലക്കാട് – ആഗസ്റ്റ് 07 – അഹല്യ കോളേജ് പാലക്കാട്. തൃശ്ശൂർ – ആഗസ്റ്റ് 12 – വിമല കോളേജ് തൃശ്ശൂർ. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ വീഡിയോ തത്സമയം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും.പി.ആർ. 943/202

എം.ബി.എ – ഫുള്‍ ടൈം / പാര്‍ട്ട് ടൈം  പ്രവേശനം 2025

കാലിക്കറ്റ് സർവകലാശാലാ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകള്‍ ( ഫുള്‍ ടൈം / പാര്‍ട്ട് ടൈം ), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ 2025 അധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിന് KMAT 2025 / CMAT 2025 / CAT 2024 യോഗ്യത നേടിയവർക്ക് ജൂലൈ 25-ന് വൈകിട്ട് നാല് മണി വരെ ലേറ്റ് ഫിയോടുകൂടി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് :  ജനറല്‍ വിഭാഗത്തിന് 1300/- രൂപ, എസ്.സി. / എസ്.ടി. വിഭാഗത്തിന് 660/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ അഭിമുഖം മാറ്റിവെച്ചു

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജൂലൈ 22-ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

എം.എ. ഫോക്‌ലോർ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഫോക്‌ലോർ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോർ പ്രോഗ്രാമിന് എസ്.സി. – രണ്ട്, എസ്.ടി. – രണ്ട് എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. മേൽ വിഭാഗക്കാരുടെ അഭാവത്തില്‍ എസ്.സി.ബി.സി. മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. പ്രവേശനം നേടാനാഗ്രഹിക്കുന്നവർ ജൂലൈ 25-ന് മുൻപായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കേണ്ടതാണ്.

സുൽത്താൻബത്തേരി സെന്ററിൽ എം.എസ്.ഡബ്ല്യൂ. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻബത്തേരി എം.എസ്.ഡബ്ല്യൂ. സെന്ററിൽ 2025 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓപ്പൺ – ഒന്ന്, ഇ.ഡബ്ല്യൂ.എസ്. – ഒന്ന്, ഇ.ടി.ബി. – ഒന്ന്, എസ്.സി. – രണ്ട് എന്നീ സംവരണ സീറ്റൊഴിവുണ്ട്. മുൻപ് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ജൂലൈ 25-ന് വൈകിട്ട് അഞ്ചു മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9496344886.

സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ഇന്റഗ്രേറ്റഡ് എം.ടി.എ. / എം.എ. മ്യൂസിക് സീറ്റൊഴിവ്

തൃശ്ശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ 2025 അധ്യയന വര്‍ഷത്തേ ഇന്റഗ്രേറ്റഡ് എം.ടി.എ. / എം.എ. മ്യൂസിക് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനു ള്ള സൗകര്യം ജൂലൈ 25-ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.ടി.എ. : ഒ.ബി.സി. / ഒ.ബി.എച്ച്. – ഒന്ന്, ഇ.ഡബ്ല്യൂ.എസ് – ഒന്ന്, എസ്.ടി. – ഒന്ന്. എം.എ. മ്യൂസിക് : ജനറൽ – അഞ്ച്, ഇ.ഡബ്ല്യൂ.എസ് – ഒന്ന്, ഒ.ബി.സി. – മൂന്ന്, എസ്. സി. – രണ്ട്, എസ്.ടി. – ഒന്ന്. എന്നിങ്ങനെയാണ് ഒഴിവുകൾ. അർഹരായവർ നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2385352.

പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ സീറ്റൊഴിവ്

സർവകലാശാലാ പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ എം.എസ് സി. പരിസ്ഥിതി ശാസ്ത്രത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷകാം. യോഗ്യത : ഏതെങ്കിലും ശാസ്ത്ര വിഷയത്തിൽ 55 % മാർക്കിൽ കുറയാത്ത ബിരുദം. അപേക്ഷകർക്ക് പ്രവേശന വിഭാഗം വെബ്സൈറ്റ് വഴി ജൂലൈ 23-ന് വൈകിട്ട് അഞ്ചു മണി വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9633416815.

ജോൺ മത്തായി സെന്ററിൽ വിവിധ – യു.ജി. / പി.ജി. സീറ്റൊഴിവ്

തൃശ്ശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ – എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് / ബി.സി.എ. / ബി.എസ് സി. എ.ഐ. – പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9526146452, 9539833728, 0487 2384377.

തളിക്കുളം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ഇതുവരെ ക്യാപ് രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കും സപ്ലിമെന്ററി എഴുതിയ വിദ്യാർഥികൾക്കും ഇപ്പോൾ ലേറ്റ് രജിസ്‌ട്രേഷൻ വഴി അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് സമ്പൂർണ്ണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9846211861, 8547044182.

പേരാമംഗലം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. / ബി.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. / ബി.സി.എ.  പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. എസ്.സി., എസ്.ടി., ഒ.ബി.സി., ഒ.ബി.എച്ച്., ഒ.ഇ.സി. വിഭാഗക്കാർക്ക് സമ്പൂർണ്ണ ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 23-ന് മുൻപായി 9846699734, 7907414201 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

മലപ്പുറം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. / ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്

മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. / ബി.സി.എ. / ബി.എസ് സി. എ.ഐ. – പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450927, 8921436118.

അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി മാർക്ക് ലിസ്റ്റ്

2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം വർഷ (2016 സിലബസ് – 2017, 2018 പ്രവേശനം) അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം ജൂലൈ മൂന്നിന് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി സർവകലാശാലയിൽ നേരിട്ടെത്തി മാർക്ക് ലിസ്റ്റ് കൈപ്പറ്റണം.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ എം.സി. എ., ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.സി.എ. ലാറ്ററൽ എൻട്രി ( 2018 സ്‌കീം – 2019 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാക്കും. ഓൺലൈൻ അപേക്ഷയുടെ പകർപ്പും ഫീസടച്ച രസീതും മാർക്‌ലിസ്റ്റുകളുടെ പകർപ്പും ആഗസ്റ്റ് 25-നുള്ളിൽ സർവകലാശാലാ സ്പെഷ്യൽ സപ്ലിമെന്ററി വിഭാഗത്തിൽ ലഭ്യമാക്കണം.

ഇന്റേണൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എം.ആർക്. – സസ്‌റ്റൈനബിൾ ആർകിടെക്ച്ചർ, ലാൻഡ്‌സ്‌കേപ്പ് ആർകിടെക്ച്ചർ – ജനുവരി 2025 റഗുലർ / സപ്ലിമെന്ററി ഇന്റേണൽ പരീക്ഷകൾ ജൂലൈ 28-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രിൽ 2025 പ്രാക്ടി ക്കൽ പരീക്ഷകൾ ( ബോട്ടണി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ് ) ജൂലൈ 21-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CCSS – 2022, 2023 പ്രവേശനം ) എം.എസ് സി. അപ്ലൈഡ് ജിയോളജി നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CUCBCSS – 2014 പ്രവേശനം ) ബി.എസ് സി. പ്രിന്റിങ് ടെക്‌നോളജി ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top