
അധ്യാപക നിയമനം
പുതുപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വനിതാ പോളിടെക്‌നിക് കോളേജിലേക്ക് കെമിസ്ട്രി, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. എം എസ് സി കെമിസ്ട്രി, ബിടെക് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 25ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 8281784303.
തൃക്കണ്ണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി അറ്റെന്‍ഡന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളുമായി ജൂലൈ 25ന് ഉച്ചയ്ക്ക് രണ്ടിന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0494-2687505.
പട്ടികജാതി വികസന വകുപ്പില്‍ മലപ്പുറം ജില്ലയിലെ ഐ.ടി.ഐകളില്‍ അപ്രന്റിസ് ക്ലര്‍ക്ക്മാരുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവ് നാല്. 30 വയസ്സ് കവിയാത്ത ബിരുദം, ഡി.സി.എ/സി.ഒ.പി.എ യോഗ്യതയുള്ളവര്‍ക്കും മലയാളം ടൈപ്പിങ് അറിയുന്നവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. താല്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ജാതി സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 25ന് രാവിലെ 10.30ന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0483 2734901.
ലിങ്കില്‍ ക്ലിക്ക് ചെയ്യു



