ഷൊര്‍ണൂര്‍-നിലമ്പൂര്‍ വൈദ്യുതി പാതയില്‍ ട്രെയിന്‍ ഓടി

പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ ഇലക്ട്രിക് എന്‍ജിനുള്ള ട്രെയിന്റെ പരീക്ഷണ ഓട്ടം നടത്തി. ശനിയാഴ്ച ഉച്ചക്ക് ദക്ഷിണ റെയില്‍വേ പ്രി ന്‍സിപ്പല്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ എ കെ സിദ്ധാര്‍ത്ഥയുടെ നേതൃത്വത്തിലാണ് വൈദ്യുതീകരിച്ച പാത പരിശോധിച്ച് വേഗപരിശോധന (സ്പീഡ് ട്രയല്‍) നടത്തിയത്.

പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ് ജയകൃഷ്ണന്‍, പാലക്കാട് ഡിവിഷന്‍ സീനിയര്‍ ഡിവിഷണല്‍ ഓപ്പറേറ്റിങ് മാനേജര്‍ എം വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു. അങ്ങാടിപ്പുറം സ്വിച്ചിങ് സ്റ്റേഷന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top