ടിപ്പര്‍ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; കുന്നുംപുറത്ത് വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

തിരൂരങ്ങാടി: കുന്നുംപുറം ഊക്കത്ത് ടിപ്പര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കൊളപ്പുറം- എയര്‍പോര്‍ട്ട് റോഡില്‍ കാക്കടംപുറത്തിനും കുന്നുംപുറത്തിനും ഇടയില്‍ ഊക്കത്ത് ഇറക്കത്തില്‍ പള്ളിക്ക് സമീപത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെ 5.30 ന് ആണ് അപകടം.

കുന്നുംപുറം ഭാഗത്ത് നിന്ന് കരിങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് റോഡരികിലെ പൂളക്കല്‍ ജഹ്ഫര്‍ ബാവയുടെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. വീട്ടുകാര്‍ ഉള്ളിലെ മുറികളില്‍ ആയിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.

രണ്ടു ഭാഗവും കയറ്റവും ഇറക്കവും ഉള്ള ഇവിടെ അപകടങ്ങള്‍ പതിവായിട്ടും ഏതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ലെന്ന ആക്ഷേപമുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top