Section

malabari-logo-mobile

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് 6 മാസം കാത്തിരിക്കേണ്ട;സുപ്രീംകോടതി

HIGHLIGHTS : Don't wait 6 months for mutual consent divorce; Supreme Court

ദില്ലി: വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്ന വിവാഹബന്ധങ്ങള്‍ കാലതാമസമില്ലാതെ വേര്‍പ്പെടുത്താമെന്ന് സുപ്രീംകോടതി. ഭരണഘടയിലെ 142 ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പെന്ന വ്യസ്ഥ ആവശ്യമില്ലെന്നും എന്നാല്‍ ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ.എസ് ഓക , വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിനന്റേതാണ് നിരീക്ഷണം.

sameeksha-malabarinews

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള കാലയളവ് ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീംകോടതിക്ക് നീക്കാനാകുമോ എന്നായിരുന്നു ബെഞ്ച് പരിശോധിച്ചത്. ഇക്കാര്യത്തില്‍ വാദം കേള്‍ക്കുന്നതിനിടെ പരസ്പര സമ്മതത്തോടെ വേര്‍ പിരിയാന്‍ തീരുമാനിച്ച ദമ്പതികള്‍ക്ക് വിവാഹം വേര്‍പ്പെടുത്താമെന്ന് കോടതി നിരീക്ഷിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!