Section

malabari-logo-mobile

‘ചക്കരമാങ്ങ’ കഴിച്ചാല്‍ മതിവരില്ല ഇങ്ങനെ ഉണ്ടാക്കിയാല്‍

HIGHLIGHTS : chakkara manga recipe

ചക്കരമാങ്ങ

മാമ്പഴക്കാലത്ത് എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാവുന്ന ഏറെ സ്വാദുള്ള വിഭാവമാണ് ചക്കരമാങ്ങ.ഈ വിഭവം തയ്യാറാക്കാന്‍ സാധാരണം ചെറിയ നാടന്‍ മാങ്ങയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ വലിയ മാങ്ങ ഉപയോഗിച്ചും ഇത് തയ്യാറാക്കാം.

sameeksha-malabarinews

തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍
മാങ്ങ – 5 എണ്ണം(തൊലി മാറ്റിയത്)
ശര്‍ക്കര-4 എണ്ണം
അരി വറുത്ത് പൊടിച്ചത്-(1ടേബിള്‍ സ്പൂണ്‍).
അരിപ്പൊടി തയ്യാറാക്കാന്‍ കുറച്ച് പുഴുങ്ങല്ലരി കഴുകി ഊറ്റി ചീനച്ചട്ടിയില്‍ വറുത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറക്കി തണുക്കാന്‍ വെക്കുക. പിന്നീട് മിക്‌സിയില്‍ പൊടിച്ചെടുക്കാം.
ചെറിയ ജീരകം-കാല്‍ ടീസ്പൂണ്‍
ചുക്ക് – ഒരു ചെറിയകഷ്ണം(ചതച്ചത്)

മാങ്ങയുടെ മധുരമനുസരിച്ച് ശര്‍ക്കരയുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഒന്നരകപ്പ് വെള്ളവും അതില്‍ ശര്‍ക്കരയിട്ട് നന്നായി തിളച്ചുവരുമ്പോള്‍ തൊലികളഞ്ഞ മാങ്ങയിട്ട് തിളപ്പിക്കുക.പീന്നീട് ചെറുതീയിലിട്ട് മാങ്ങ നന്നായി വേവിക്കുക.മാങ്ങ വെന്ത് വരുമ്പോള്‍ അരിപ്പൊടിയും ജീരകവും ചുക്കും ചേര്‍ത്ത് രണ്ട് മിനിറ്റ് ഒന്ന് ഇളക്കി ഇറക്കിവെക്കാം. തണുത്ത ശേഷം ഉപയോഗിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!