വയനാട്: കേണിച്ചിറയില്‍ പശുക്കളെ കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. പശുവിനെ പിടിച്ച സാബുവിന്റെ വീടിന് സമീപത്തുള്ള കൂട്ടിലാണ് കടുവ വീണത്. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് പിടിയിലായത്. രണ്ട് പശുക്കളെ കൊന്ന തൊഴുത്തില്‍ വീണ്ടും കടുവയെത്തിയ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കേണിച്ചിറയിലെ ബെന്നിയുടെ വീട്ടിലാണ് കടുവ വീണ്ടും എത്തിയത്.
കഴിഞ്ഞ ദിവസം രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തില്‍ കയറിയായിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേല്‍ സാബുവിന്റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കൊന്നിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




