
രാജ്യത്ത് മൂന്നാമത്തെ ഒമൈക്രോൺ കേസുകൂടി സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാം നഗറിൽ സിംബാബ്‌വെയിൽ നിന്ന് വന്നയാൾക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 72 വയസ്സുകാരനായ ഈ വ്യക്തി രണ്ടുദിവസം മുമ്പാണ് ജാംനഗർ നിന്നെത്തിയത്. ഇതോടെ ബാംഗ്ലൂരിലെ രണ്ട് കേസുകൾ അടക്കം രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സാമ്പിൾ ജനിതക ശ്രേണീകരണം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റി.
30 രാജ്യങ്ങളിൽ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം കണ്ടെത്തിയെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി ഒമൈക്രോൺ തീവ്രമായില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗതിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ ഒമൈക്രോൺ ബാധിച്ചവർക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു




