സൗദിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു: മരിച്ചത് കോഴിക്കോട് സ്വദേശികള്‍

ദമാം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മുഹമ്മദ് ജാബിറും(48) ഭാര്യയും മൂന്ന് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. ഷഹല(36),സൈബ(7),സഹ(5),ലുദ്ഫി എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച കാറില്‍ സൗദി സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാത്രി കുടുംബം ജുബൈലില്‍ നിന്നും ജിസാനിലേക്കുള്ള യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്.

ജാബിറിന്റെ പുതിയ ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് ദാരുണ സംഭവം.

 

Share news
error: Content is protected !!
Scroll to Top