നഗ്നനായി മോഷണം പതിവാക്കിയ മോഷ്ടാവ് പിടിയില്‍ 

പാലക്കാട്:മോഷണം നടത്താന്‍ നഗ്‌നനായി എത്തുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയിലായി. ചെമ്പിലോട് മോഹനനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില്‍ നഗ്നനായി എത്തി വീടുകളിലെ കാറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ് രീതി.

മോഷണം നടത്തിയ ശേഷം സ്ത്രീകളുടെ വസ്ത്രങ്ങള്‍ എടുത്ത് കടന്നു കളയുന്നതും ഇയാളുടെ മറ്റൊരു രീതിയാണ്. മോഷണത്തിനിടെ പിടിക്കപ്പെടാതിരിക്കാനാണ് ഇയാള്‍ ശരീരത്തില്‍ ആകെ എണ്ണതേച്ച് രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നത് . കഴിഞ്ഞ ആഴ്ച മണപ്പുള്ളിക്കാവ് ,ചന്ദ്രനഗര്‍ എന്നീ സ്ഥലങ്ങളില്‍ ഇയാള്‍ മോഷണത്തിനായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്ന് പാലക്കാട് എസ് പി ആര്‍.വിശ്വനാഥന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു .നിരവധി മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് ഇയാള്‍ .അടുത്ത മോഷണത്തിനായി ഇയാള്‍ പദ്ധതിയിടുന്നതിനിടയിലാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top