കണ്ണൂര്‍: സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും ഇടത് മുന്നണി കണ്‍വീനറുമായ ഇ പി ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണ വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഈ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു




