അമ്പലത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച കള്ളന്‍ പിടിയില്‍

ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയിലായി. മാവേലിക്കരയില്‍ നിന്നാണ് മോഷണം നടത്തിയ രാജേഷ് എന്നയാള്‍ പിടിയിലായത്.

അമ്പലത്തിലെ പത്ത് പവനോളം തൂക്കം വരുന്ന തിരുവാഭരണം,കിരീടം, സ്വര്‍ണക്കൂട് എന്നിവയാണ് മോഷണം പോയത്. വില്‍ക്കാനായി ഇയാള്‍ ജ്വല്ലറയില്‍ എത്തിയപ്പോള്‍ ജ്വല്ലറിക്കാരന് സംശയം തോന്നി വിവരം അധികൃതരെ അറയിച്ചതാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സഹായകമായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 12.55 ഓടെയാണ് ഇയാള്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയത്. ശ്രീകോവിലിന്റെ പടിയില്‍ തൊട്ട് തൊഴുത് അകത്തുകയറുന്ന ഇയാളുടെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കാവിമുണ്ടും നീലഷര്‍ട്ടും ധരിച്ചെത്തിയ മോഷ്ടാവ് മുഖംമൂടി ധരിച്ചാണ് മോഷണം നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top