തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയിലെ സ്വര്‍ണവും പണവും കവര്‍ന്നയാളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. 2020ല്‍ സീനിയര്‍ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ സീനിയര്‍ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ഇയാള്‍ മോഷണം നടത്തിയത്.
തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്. 110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയുമാണ് ഇവിടെ നിന്ന് മോഷണം പോയത്.
നടപടി നിര്‍ദേശിച്ച് സബ് കളക്ടര്‍ മാധവിക്കുട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്വര്‍ണത്തിനും വെള്ളിക്കും പുറമേ 47000 രൂപയും കോടതിയില്‍ നിന്ന് മോഷണം പോയിരുന്നു. ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും പൊലീസ് അന്വേഷണം നടത്തും. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.




